Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:38 AM IST Updated On
date_range 12 Feb 2022 5:38 AM ISTവേളാപുരത്തെ 'ബോംബ്' ചൈനീസ് പടക്കം
text_fieldsbookmark_border
പാപ്പിനിശ്ശേരി: വേളാപുരത്തെ മെർളി വയലിൽ പച്ചക്കറി കൃഷി ചെയ്യുന്ന വേളയിൽ 'ബോംബ് കണ്ടെത്തി'യതായി പ്രചാരണം. വ്യാഴാഴ്ച വൈകീട്ട് മെർളി വയലിൽ പച്ചക്കറികൃഷിക്ക് കുഴിയെടുക്കുന്നതിനിടെയാണ് കർഷകനായ മറയത്തിൽ പത്മനാഭൻ ഗോളാകൃതിയിലുള്ള ബോംബ് പോലുള്ള സാധനം കണ്ടത്. തുടർന്ന് വേലായുധൻ വെള്ളിയാഴ്ച രാവിലെ പാപ്പിനിശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികളെ വിവരം അറിയിച്ചു. ഇവർ വളപട്ടണം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വളപട്ടണം പൊലീസ് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. സ്ഫോടക വസ്തുവെന്ന് സംശയിച്ച സാധനം കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനയിൽ ആശങ്കയുയർത്തിയ സാധനം ചൈനീസ് പടക്കമാണെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. ------------------- ചിത്രം: മെർളി വയലിന് സമീപത്തുനിന്നും കണ്ടെടുത്ത ചൈനീസ് പടക്കം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
