Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതണ്ണീർത്തടങ്ങളും...

തണ്ണീർത്തടങ്ങളും കണ്ടലുകളും സംരക്ഷിക്കണം -മയ്യഴിപ്പുഴ സംരക്ഷണ സമിതി

text_fields
bookmark_border
തണ്ണീർത്തടങ്ങളും കണ്ടലുകളും സംരക്ഷിക്കണം -മയ്യഴിപ്പുഴ സംരക്ഷണ സമിതി
cancel
ന്യൂ മാഹി: പഞ്ചായത്തുകളിൽ നിയമലംഘന പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്ന സാഹചര്യത്തിൽ കൃഷിഭൂമിയും തണ്ണീർത്തടങ്ങളും കണ്ടലുകളും സംരക്ഷിക്കാൻ പദ്ധതി വേണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ വിജയൻ കയനാടത്ത് ആവശ്യപ്പെട്ടു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ മങ്ങാട്, ചൊക്ലി പഞ്ചായത്തിലെ കവിയൂർ, പാത്തിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നശിപ്പിച്ച വയലുകളെയും കൃഷിയെയും തിരിച്ചുപിടിക്കാനുള്ള ജീവനാളം ഉണർത്തുപാട്ട് പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് ഏക്കർകണക്കിന് നെൽകൃഷിയുണ്ടായിരുന്ന കവിയൂരിലെ ബണ്ട് പ്രദേശത്തെ റോഡിലാണ് മയ്യഴിപ്പുഴ സംരക്ഷണ സമിതി ലോക ധാന്യദിനത്തിൽ പരിപാടി നടത്തിയത്. പരിസ്ഥിതി പ്രവർത്തകൻ കെ.പി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. ഷൗക്കത്ത് അലി എരോത്ത് ധാന്യദിന സന്ദേശം നൽകി. ഡോ. പി. ദിലീപ് കോട്ടേമ്പ്രം, വി.എൻ.പി.എച്ച്.എസ്​ സ്കൂൾ അധ്യാപിക കെ.കെ. സ്നേഹപ്രഭ, സൻെറ് തെരേസാസ് സ്കൂൾ എൻ.എസ്.എസ് കോഓഡിനേറ്റർ വി. ഷെർലി, സുധീർ കേളോത്ത്, കെ.ഇ. സുലോചന, പഞ്ചായത്ത് സെക്രട്ടറി ഷീജാമണി, പി.കെ. രാജൻ എന്നിവർ സംസാരിച്ചു. ദീപം തെളിച്ച് പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുത്തു. കല്ലിക്കണ്ടി എൻ.എ.എം കോളജ് അസോ. പ്രഫസർ ഡോ. എം.കെ. മധുസൂദനൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൻെറ് തെരേസാസ് സ്കൂളിലെ സി.കെ. വൈഷ്​ണവ്, ഇ.കെ. ശിവനന്ദ്, പി.പി. റോഷൻ, എം. അഭിജിത്ത്, വി.എൻ.പി സ്കൂളിലെ കെ. ഷാറോൺ, യാദവ് പ്രദീപ്, എം.സി. അക്ഷയ്, ശ്രേയസ് എന്നീ വിദ്യാർഥികൾ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story