Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:45 AM IST Updated On
date_range 11 Feb 2022 5:45 AM ISTവിരഹിണിയാം പെൺമയിലിനുചാരെ ഇണയെ എത്തിച്ച് വനംവകുപ്പ്
text_fieldsbookmark_border
ഇരിട്ടി: ഇണയെ തേടിയലഞ്ഞ പെൺമയിലിനടുത്ത് ആൺമയിലിനെ എത്തിച്ച് വനംവകുപ്പ് അധികൃതർ. നാലുദിവസം മുമ്പാണ് ഇരിട്ടിക്കടുത്ത മുക്കട്ടിയിൽ പരിക്കേറ്റ നിലയിൽ ആൺമയിലിനെ നാട്ടുകാർ കാണുന്നത്. ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ മയിലിനെ പിടികൂടി ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കാലിന് പരിക്കേറ്റ മയിലിനെ ഇരിട്ടി വനം ഓഫിസിലെത്തിച്ച് തുടർ പരിചരണങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇരിട്ടി ചാവറ മേഖലയിൽ ഇണയെ തേടി പെൺമയിൽ അലയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പ്രത്യേക ശബ്ദമുണ്ടാക്കി പലയിടത്തും സഞ്ചരിച്ച പെൺമയിലിന്റെ കരച്ചിൽ വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുകയും, ഇതേത്തുടർന്ന് പരിക്ക് ഭേദമായ ആൺമയിലിനെ ചാവറയിൽ പെൺമയിലിന്‍റെ അടുത്ത് എത്തിക്കുകയുമായിരുന്നു. ഇരിട്ടി ഫോറസ്റ്റ് ഓഫിസർ കെ. ജിജിലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിലാണ് ആൺമയിലിനെ ഇവിടെ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
