Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:45 AM IST Updated On
date_range 11 Feb 2022 5:45 AM ISTസിൽവർലൈൻ: കല്ലിടലിനെതിരെ തളാപ്പിലും പ്രതിഷേധം
text_fieldsbookmark_border
കണ്ണൂർ: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടലിനെതിരെ തളാപ്പ് ഇരട്ടക്കണ്ണൻ പാലത്തും പ്രതിഷേധം. കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഹൈകോടതി വിധി മാനിക്കാതെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് കല്ലിടുന്നതിനെതിരെ സ്ത്രീകളടക്കം നൂറുകണക്കിനു പേർ മുദ്രാവാക്യം വിളിയോടെ പ്രതിഷേധിച്ചു. സമരത്തിന് ജനകീയ സമിതി ജില്ല വൈസ് പ്രസിഡൻറ് മേരി എബ്രഹാം, വാർഡ് കൗൺസിലർ പി.പി. ബീവി, ഇരട്ടക്കണ്ണൻ പാലം യൂനിറ്റ് പ്രസിഡൻറ് കെ.പി. രമേശൻ, എം.കെ. സുധീർ, എ.പി. സജീവൻ, അനൂപ്, അർജുൻ, മുസ്തഫ, ഹുസൈൻ, അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. ----------- photo: k rail vptanm സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടലിനെതിരെ തളാപ്പ് ഇരട്ടക്കണ്ണൻ പാലത്ത് നടന്ന പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story