Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമേലെചൊവ്വ അടിപ്പാത:...

മേലെചൊവ്വ അടിപ്പാത: കടകൾ ഒഴിയാൻ വ്യാപാരികൾക്ക് നോട്ടീസ്

text_fields
bookmark_border
ഒഴിയേണ്ടത് ആറുദിവസത്തിനകം കണ്ണൂർ: മേലെചൊവ്വയിൽ നിർമിക്കുന്ന അടിപ്പാത പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത കടകൾ ഒഴിയാൻ വ്യാപാരികൾക്ക് നോട്ടീസ്. ആറുദിവസത്തിനകം കടകൾ ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത് അ​പ്രായോഗികമാണെന്നും കുറഞ്ഞത് ആറുമാസമെങ്കിലും സാവകാശം അനുവദിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലെചൊവ്വ യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മേലെചൊവ്വയിലെ നിർദിഷ്ട അടിപ്പാത അശാസ്ത്രീയമാണെന്നും ആറുവരിപ്പാത ബൈപാസ് ഉടൻ യാഥാർഥ്യമാകുന്നതിനാൽ പദ്ധതി തൽക്കാലം നിർത്തിവെക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച 50,000 രൂപയും രണ്ടുലക്ഷം രൂപയും നഷ്ടപരിഹാരം അപര്യാപ്തമാണ്​. ഇത് യഥാക്രമം രണ്ടു ലക്ഷമായും അഞ്ചു ലക്ഷമായും ഉയർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് 36,000 രൂപയാണ് നൽകുന്നത്. ഇത് ഒരുലക്ഷം രൂപയാക്കി വർധിപ്പിക്കണം. അടിപ്പാത വ്യാപാരികളെയും കുടുംബത്തെയുമാണ് പ്രധാനമായും ബാധിക്കുന്നതെന്നും പദ്ധതി യാഥാർഥ്യമായാൽ മേലെചൊവ്വ ടൗൺ ഇല്ലാതാകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് സി. മോഹനൻ, ജനറൽ സെക്രട്ടറി ടി. ഭാസ്കരൻ, ഭാരവാഹികളായ പി. അബ്ദുൽ മുനീർ, പി.വി. അബ്ദുൽ സത്താർ, എം. ശഹീദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story