Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:45 AM IST Updated On
date_range 11 Feb 2022 5:45 AM ISTമോഷ്ടാക്കൾ പിടിയിൽ
text_fieldsbookmark_border
വീരാജ്പേട്ട: അത്തൂരിൽ വീട് കുത്തിത്തുറന്ന് അരലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് മോഷ്ടാക്കളെ ഗോണിക്കൊപ്പ പൊലീസ് പിടികൂടി. പെരിയാപട്ടണത്തിലെ ആനന്ദ് (37), മടിക്കേരി നിവാസി ശിവകുമാർ (38), വാസന ജില്ലയിലെ ഹുണുസെഹള്ളി നിവാസി ഗോപാല (48) എന്നിവരാണ് പിടിയിലായവർ. ഇവരിൽ നിന്നും സ്വർണനാണയങ്ങൾ, മാല, വെള്ളി നാണയങ്ങൾ അടക്കം 90,000 രൂപയുടെ തൊണ്ടിമുതലുകൾ പിടിച്ചെടുത്തിട്ടുണ്ട്. അത്തൂരിലെ കെ.എസ്. മാച്ചയ്യ എന്നയാളുടെ വീട് കുത്തിത്തുറന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് ഇവർ കവർച്ച നടത്തിയത്. മറ്റൊരു മോഷണക്കേസിൽ പിടിയിലായ ആനന്ദിന്റെ വിരലടയാളമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story