Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:45 AM IST Updated On
date_range 11 Feb 2022 5:45 AM IST'കേരളത്തിൽ ക്രമസമാധാനനില പൂർണമായി തകർന്നു'
text_fieldsbookmark_border
പയ്യന്നൂർ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ സി.പി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിൽ ക്രമസമാധാന നില പൂർണമായി തകർന്നെന്നും സി.പി.എമ്മും പോഷക സംഘടനകളും മറ്റ് ആശയങ്ങളെ അടിച്ചമർത്തി കേരളത്തിൽ അങ്ങോളമിങ്ങോളം ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സലാം ആരോപിച്ചു. കഴിഞ്ഞദിവസം സി.ഐ.ടി.യു പ്രവർത്തകരുടെ മർദനത്തിനിരയായ യൂത്ത് ലീഗ് എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ കുഴിക്കാട്, സഹോദരി എം.ടി. സഹല എന്നിവരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വധശ്രമവും വധഭീഷണിയും ഉയർത്തിയ പ്രതിയെ നിസ്സാര വകുപ്പ് ചേർത്ത് വിട്ടയച്ച നടപടി നീതീകരിക്കാനാവില്ല. കുറ്റവാളികൾക്ക് പൊലീസ് സുരക്ഷ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, സെക്രട്ടറി കെ.ടി. സഹദുല്ല, എം.എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്‌ബാൽ, മണ്ഡലം പ്രസിഡന്റ് എസ്.എ. ശുക്കൂർ ഹാജി, ജനറൽ സെക്രട്ടറി കെ.കെ. അഷ്‌റഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story