Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:45 AM IST Updated On
date_range 11 Feb 2022 5:45 AM ISTവിത്തുവിതരണ പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
പഴയങ്ങാടി: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കുന്നതിനുള്ള തൈകൾ ഉൽപാദിപ്പിക്കുന്നതിന് പഞ്ചായത്തുകൾക്കാവശ്യമായ വിത്തുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡൻറ് പി.പി. ഷാജിർ നിർവഹിച്ചു. നീർമാതളം, പേര, കരിങ്ങാലി, മുരിങ്ങ, ചന്ദനം, രക്തചന്ദനം, തേക്ക്, നീർമരുത്, കുടംപുളി, മഹാഗണി, കണിക്കൊന്ന, നെല്ലിക്ക, മന്ദാരം തുടങ്ങിയ തൈവിത്തുകളാണ് വിതരണം ചെയ്തത്. സാമൂഹിക വനം വകുപ്പാണ് ആവശ്യമായ വിത്തുകൾ നൽകിയത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി. വിമല അധ്യക്ഷത വഹിച്ചു. എ.വി. രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ, മുഹമ്മദ് റഫീഖ്, കെ.കെ. ഇബ്രാഹിം കുട്ടി, രേഷ്മ പരാഗൻ എന്നിവർ സംസാരിച്ചു. ജോ. ബി.ഡി.ഒ കെ. ശശിധരൻ സ്വാഗതവും ബി.ഡി.ഒ ജോർജ് തോമസ് നന്ദിയും പറഞ്ഞു. ------------------- ചിത്ര വിശദീകരണം: വിത്ത് വിതരണോദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷാജിർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
