Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:44 AM IST Updated On
date_range 11 Feb 2022 5:44 AM ISTകൂത്തുപറമ്പിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsbookmark_border
മൂന്നോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത് കൂത്തുപറമ്പ്: ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കൂത്തുപറമ്പ് നഗരത്തിൽ കുടിവെള്ളം പാഴാകുന്നു. കണ്ണൂർ റോഡിൽ ടൗൺ ഹാളിന് സമീപത്തെ ഓട്ടോ പാർക്കിങ് ഏരിയയിലാണ് രണ്ടുദിവസമായി കുടിവെള്ളം പാഴാകുന്നത്. നഗരസഭയുടെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മൂന്നോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാരും കാൽനടക്കാരും ദുരിതത്തിലായി. നേരത്തെയും ഇതേസ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു. എന്നാൽ, താൽക്കാലിക നടപടി സ്വീകരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുകയാണുണ്ടായത്. കൂത്തുപറമ്പ് ടൗണിൽ പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നത് തടയാൻ ഉടൻ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story