Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:44 AM IST Updated On
date_range 11 Feb 2022 5:44 AM ISTകുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് റദ്ദാക്കി
text_fieldsbookmark_border
കേളകം: കണിച്ചാർ ഗ്രാമപഞ്ചായത്തിലെ . കുടുംബശ്രീ തെരഞ്ഞെടുപ്പ് നടപടിക്രമത്തിനു വിരുദ്ധമായി നടത്തിയ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് റീപോളിങ് നടത്തണമെന്ന് കുടുംബശ്രീ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടി.ജെ. അരുൺ ഇറക്കിയ ഉത്തരവിൽ പറയുന്നു. സി.ഡി.എസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ സി.ഡി.എസ് അംഗങ്ങളെക്കൊണ്ട് ബാലറ്റ് പേപ്പറിൽ പേരെഴുതി ഒപ്പുവെപ്പിച്ച നടപടി മാർഗരേഖയിൽ നിർദേശിച്ച ചട്ടത്തിന് വിരുദ്ധമാണെന്നും പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഉത്തരവിലുണ്ട്. കണിച്ചാർ പഞ്ചായത്ത് ഭരണസമിതിയിലെ നാല് യു.ഡി.എഫ് അംഗങ്ങളും ആറ് സി.ഡി.എസ് അംഗങ്ങളുമാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story