Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:44 AM IST Updated On
date_range 11 Feb 2022 5:44 AM ISTപരിയാരത്ത് ആംബുലൻസ് സേവനം കുറഞ്ഞനിരക്കിൽ
text_fieldsbookmark_border
പരിയാരത്ത് ആംബുലൻസ് സേവനം കുറഞ്ഞനിരക്കിൽപയ്യന്നൂർ: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആംബുലൻസ് രോഗികൾക്ക് ആശ്വാസമാവുംവിധം മിതമായനിരക്കിൽ അടുത്തദിവസം മുതൽ സർവിസ് നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ അറിയിച്ചു. കല്യാശ്ശേരി, ഇരിക്കൂർ എം.എൽ.എമാർ പുതുതായി ഗവ. മെഡിക്കൽ കോളജിന് അനുവദിച്ച ആംബുലൻസുകളാണ് ഇത്തരത്തിൽ സർവിസ് നടത്തുക. ഇതുപ്രകാരം മിനിമം ചാർജായി ആറ് കിലോമീറ്റർ ദൂരത്തേക്ക് 600 രൂപയും തുടർന്നുള്ള ഓരോ കിലോ മീറ്ററിനും 12 രൂപ നിരക്കിലുമാണ് ഈടാക്കുക. കോവിഡ് -കോവിഡേതര വിഭാഗങ്ങൾക്ക് ഒരേ നിരക്കായിരിക്കും. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ, സ്വമേധയാ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് വാങ്ങിപ്പോവുന്നവർക്ക് ആംബുലൻസുകളുടെ സേവനം ലഭ്യമായിരിക്കില്ല. ആംബുലൻസ് സേവനം മെഡിക്കൽ കോളജ് ആവശ്യത്തിനുശേഷം അതത് ഘട്ടത്തിലെ ലഭ്യത യനുസരിച്ചായിരിക്കുമെന്നും ജില്ല കലക്ടർ ചെയർമാനായ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലാണ് ആംബുലൻസ് വാടക അടക്കേണ്ടതെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story