Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:43 AM IST Updated On
date_range 11 Feb 2022 5:43 AM ISTജില്ല ആശുപത്രിയിൽ അത്യാധുനിക കാത് ലാബ്
text_fieldsbookmark_border
പടം -സന്ദീപ് കണ്ണൂർ: ജില്ല ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ലാബ് സജ്ജമാക്കിയത്. കിഫ്ബി ഫണ്ടിൽനിന്ന് എട്ടുകോടി ചെലവഴിച്ചാണ് നിർമാണം നടത്തിയത്. ജില്ല പഞ്ചായത്തിന്റെ തുക ഉപയോഗിച്ചാണ് ലാബ് വൈദ്യുതീകരിച്ചത്. എറണാകുളം ജില്ല ആശുപത്രിയുടെ മാതൃകയിലാണ് കാത് ലാബ് പ്രവർത്തിക്കുക. പെരിഫെറൽ ബ്ലോക്കുകൾക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കും. സി.ആം യന്ത്രം, ഡൈ ഇൻജെക്ടർ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവ ലാബിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ലാബിൽ ഒരുകാർഡിയോളജിസ്റ്റും ടെക്‌നിക്കൽ സ്റ്റാഫും സ്‌ക്രബ് നഴ്‌സും ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടാവുക. ലാബിനുള്ളിലെ പ്രവർത്തനങ്ങൾ ലൈവ് മോണിറ്റർ ചെയ്യാനുള്ള നിരീക്ഷണ റൂമും ഒരുക്കിയിട്ടുണ്ട്. രോഗികൾക്കായി നാല് കിടക്കകളോടെ പ്രീ കാത് ഏരിയയും രോഗികളുടെ വിശ്രമത്തിനും നിരീക്ഷണത്തിനുമായി പത്തു കിടക്കകളോടുകൂടിയ പോസ്റ്റ് കാത് ഐ.സി.യുവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിനൊരുങ്ങിയ ലാബ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ സന്ദർശിച്ചു. വൈസ് പ്രസിഡന്‍റ് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. കെ.കെ. രത്‌നകുമാരി, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലേഖ, ആർ.എം.ഒ ഡോ. സി.വി.ടി. ഇസ്മായിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story