Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:42 AM IST Updated On
date_range 11 Feb 2022 5:42 AM ISTമലയൻകുണ്ട് തണ്ണീർത്തട സംരക്ഷണ പദ്ധതി യാഥാർഥ്യമാകുന്നു
text_fieldsbookmark_border
പാനൂർ: പതിറ്റാണ്ടു പഴക്കമുള്ള കടവത്തൂർ . ഏത് വരൾച്ചയിലും വെള്ളം ലഭിക്കുന്ന മലയൻകുണ്ട് നിലവിൽ ഉപയോഗ്യശൂന്യമായി കിടക്കുകയാണ്. 1. 24 ഏക്കർ സ്ഥലത്ത് ചളിയും കാടും നിറഞ്ഞു. പ്രദേശത്തെ കൃഷിക്കും ശുദ്ധജല സംരക്ഷണത്തിനും സഹായകമാകുന്ന പദ്ധതിക്ക് മൂന്ന് കോടിയുടെ രൂപരേഖയാണ് കെ.എൽ.ഡി.സി (കേരള ഭൂ വികസന കോർപറേഷൻ) തയാറാക്കിയത്. വനിത സൗഹൃദ കേന്ദ്രമാക്കി മാറ്റുന്ന തരത്തിലാണ് പദ്ധതി. രണ്ട് മീറ്റർ നടപ്പാത, പാതയോരത്ത് ഇരിപ്പിടം, സൗരോർജ വിളക്കുകൾ, വനിത ഇക്കോഷോപ് എന്നിവ ഒരുക്കും. ചെക്ക്ഡാം നിർമിച്ച് വെള്ളം സംരക്ഷിച്ച് കാർഷികാവശ്യത്തിനുള്ള ജലസേചനം, ശുദ്ധജല ലഭ്യത എന്നിവക്ക് ഉപയോഗിക്കും. പദ്ധതി പ്രദേശം കെ.പി. മോഹനൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് നസീമ ചാമാളിയിൽ, വാർഡ് മെംബർ വി.കെ. തങ്കമണി, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. രാഘവൻ, സി.കെ.ബി. തിലകൻ, എൻ.കെ. അശോകൻ, പി. ദിനേശൻ, ലാൻഡ് ഡെവലപ്മെന്റ് പ്രോജക്ട് എൻജിനീയർ ടി. ദിനേശൻ, നാണു കാടാച്ചിറ, എം.പി. നാരായണൻ, ഇ.കെ. ചന്ദ്രൻ, ഹരീഷ് കടവത്തൂർ എന്നിവർ സന്ദർശിച്ചു. പദ്ധതി പ്രദേശത്ത് നടന്ന അവലോകന യോഗം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
