Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:45 AM IST Updated On
date_range 10 Feb 2022 5:45 AM ISTപയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം; നടത്തിപ്പുകാർ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. വാടകക്ക് വീടെടുത്ത് 'ലൗ ഷോർ' എന്ന പേരിലാണ് അനാശാസ്യം നടത്തിവന്നത്. വീട്ടുടമയിൽനിന്നും നാട്ടുകാരിൽനിന്നും നിരന്തരം പരാതി ലഭിച്ചതിനെ തുടർന്നാണ് ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. വീട് വാടകക്കെടുത്ത തോട്ടട സ്വദേശി പ്രശാന്ത് കുമാർ, സഹായി ബംഗാൾ കാട്ടുവ സ്വദേശി ദീപ് നാഥ് ബോസ് എന്നിവരാണ് അറസ്റ്റിലായത്. വനിത പൊലീസ് ഉൾപ്പെടെയുള്ള സംഘമെത്തി റെയ്ഡ് നടത്തുമ്പോൾ അഞ്ചോളം മുറികളിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരം വന്നതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മതിയായ രേഖയോ ലൈസൻസോ ഇല്ലാതെയാണ് ലൗ ഷോർ പ്രവർത്തിച്ചിരുന്നത്. രജിസ്റ്റർ പരിശോധിച്ചപ്പോൾ പല ദിവസങ്ങളിലും നിരവധിപേർ ഇവിടെ വന്നുപോയതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുത്തു. ഇതിനു സമാനമായി പലയിടത്തും അനാശാസ്യം നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും സി.ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story