Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:42 AM IST Updated On
date_range 10 Feb 2022 5:42 AM ISTപ്ലാസ്റ്റിക് ഫ്രീ കണ്ണൂർ: ഹരിത നിയമ പാഠശാല
text_fieldsbookmark_border
കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പയിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത നിയമ പാഠശാല സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് തല വളന്‍റിയർമാർക്കാണ് പാഠശാലയിൽ പരിശീലനം നൽകിയത്. പരിശീലനം ലഭിച്ചവർ ഫെബ്രുവരി ഒമ്പത്, 10 തീയതികളിലായി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഹരിത പാഠശാലകൾക്ക് നേതൃത്വം നൽകും. വളന്‍റിയർമാർക്ക് അഡ്വ. എ.പി. ഹംസക്കുട്ടി ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്‌സന്മാരായ കെ. നാരായണൻ, വി.കെ. അഭിജാത്, ലത കാണി, വൈസ് പ്രസിഡന്റ് വി. പ്രശാന്ത്, കെ.കെ. സുഗതൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story