Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാലുകിലോ കഞ്ചാവുമായി...

നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
പഴയങ്ങാടി: മാരുതി കാറിൽ കടത്തുകയായിരുന്ന 4.30 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പരിയാരം ഹൈസ്കൂളിന് സമീപത്തെ ചേരയിൽ വീട്ടിൽ അശ്വിൻ രാജിനെയാണ്​ (23) പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്​പെക്ടർ എ. ഹേമന്ത്​ കുമാറും സംഘവും പിടികൂടിയത്. ചെറുകുന്നിൽനിന്നും രാമപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ 11 എൻ 1129 ചുവന്ന ആൾട്ടോ കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് സഹിതം ഇയാൾ എരിപുരം സർക്കിളിനടുത്താണ്​ പിടിയിലായത്. സിവിൽ എക്സൈസ് ഓഫിസർ രജിരാഗിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്​ പഴയങ്ങാടി, മാട്ടൂൽ, എരിപുരം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കാറിൽ കഞ്ചാവ് കടത്തുന്നത് കണ്ടെത്തിയത്. പ്രിവന്റിവ് ഓഫിസർ സന്തോഷ് തൂണോളി, സിവിൽ എക്സൈസ് ഓഫിസർമാരായ സി. ജിതേഷ്, പി.വി. രാഹുൽ, വി.വി. ശ്രിജിൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പയ്യന്നൂർ കോടതി ഇയാളെ റിമാൻഡ്​ ചെയ്തു. ------------------------------ ചിത്ര വിശദീകരണം: അശ്വിൻ രാജ്
Show Full Article
TAGS:
Next Story