Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 12:16 AM GMT Updated On
date_range 9 Feb 2022 12:16 AM GMTകാൻസർമുക്ത ജില്ലയാവാൻ കണ്ണൂർ
text_fieldsകണ്ണൂർ: അർബുദമുക്ത ജില്ലയാവാനൊരുങ്ങി കണ്ണൂർ. 2025ഓടെ പുതിയ അർബുദ രോഗി ഇല്ലാതിരിക്കാനുള്ള മുൻകരുതലുകളൊരുക്കുകയാണ് ജില്ല. ഇതിന് മുന്നോടിയായി 'കണ്ണൂർ ഫൈറ്റ്‌സ് കാൻസർ' എന്ന പേരിൽ ആരംഭിച്ച കാമ്പയിന് ജില്ലയിൽ തുടക്കമായി. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്നാണ് കാമ്പയിൻ നടത്തുന്നത്. ആദ്യഘട്ടത്തിൽ അർബുദ സ്‌ക്രീനിങ്ങിനായി ജില്ല ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി. ഇനി പഞ്ചായത്തുകളിലെ ആരോഗ്യപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ആശവർക്കർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി പഞ്ചായത്ത് തലത്തിൽ സർവേ നടത്തും. തുടർന്ന് ബോധവത്കരണ പരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കും. ഇതിൽ നിന്നു രോഗസാധ്യതയുള്ളവരെ കണ്ടെത്തി താലൂക്ക്, ജില്ല ആശുപത്രികളിലും തലശ്ശേരിയിലെ മലബാർ കാൻസർ സൻെററിൽ നിന്നുമായി തുടർപരിശോധനക്ക് വിധേയമാക്കും. രോഗികൾക്ക് സർക്കാറിന്‍റെ സൗജന്യചികിത്സ ലഭിക്കും. ഇതിനായി കലക്ടർ ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ് രക്ഷാധികാരിയും ഡി.എം.ഒ കൺവീനറുമായ കാൻസർ കൺട്രോൾ കമ്മിറ്റി രൂപവത്കരിച്ചു.
Next Story