Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 12:13 AM GMT Updated On
date_range 9 Feb 2022 12:13 AM GMTസോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
text_fieldsbookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ സർവകലാശാല സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ് മട്ടന്നൂര്‍ കോളജില്‍ ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ആര്.കെ. ബിജു ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് മേധാവി പ്രഫ. പി.ടി. മുരളീധരന് അധ്യക്ഷത വഹിച്ചു. കേരള സോഫ്റ്റ്ബാൾ റഫറി അസോസിയേഷന് ചെയര്മാന് വിനോദ് കുമാര്‍, ഡോ. കെ. ദീപ, ഡോ. സുമിത എന്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. 10 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ എസ്.എന്‍ കോളജും സര്‍വകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ ടീമും ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനല്‍ മത്സരങ്ങള്‍ പത്തിന് രാവിലെ എട്ടിന് നടക്കും. സര്‍വകലാശാല വനിത സോഫ്റ്റ് ബാള്‍ മത്സരവും അന്നേ ദിവസം നടക്കും. ------------------ (ഫോട്ടോ- കണ്ണൂര്‍ സർവകലാശാല സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ് ഡോ. ആര്.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story