Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 12:09 AM GMT Updated On
date_range 9 Feb 2022 12:09 AM GMTആറളം ഫാം: രണ്ടാംഘട്ട നവീകരണത്തിന് മൂന്നരക്കോടി അനുവദിക്കുമെന്ന് മന്ത്രി
text_fieldsകേളകം: വൈവിധ്യവത്കരണത്തിലൂടെ മുന്നേറുന്ന ആറളം ഫാമിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തിക്കായി മൂന്നരക്കോടി രൂപകൂടി ഉടൻ അനുവദിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഫാമിന്റെ ഓടന്തോടിലെ ഹെഡോഫിസിലെത്തിയ മന്ത്രി എം.ഡി. എസ്. ബിമൽ ഘോഷ് അടക്കമുള്ളവരുമായി സംസാരിച്ചു. വൈവിധ്യവത്കരണ പദ്ധതികളുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ചത് രേഖകൾ സഹിതം മന്ത്രിയെ ബോധ്യപ്പെടുത്തി. ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ 6.17 ലക്ഷം രൂപയുടെ ബിൽ ട്രഷറിയിൽ നൽകിയിട്ടുണ്ടെന്നും സാങ്കേതിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിച്ച് തുക ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയി കുര്യൻ, കെ.കെ. ജനാർദനൻ, ഫാം അഡ്മിനിസ്ട്രേറ്റർ ഓഫിസർ ആർ. പ്രസന്നൻ നായർ, ആർ. ശ്രീകുമാർ, പി.ഇ. പ്രേമരാജൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Next Story