Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 12:06 AM GMT Updated On
date_range 9 Feb 2022 12:06 AM GMTറെയിൽവേ സ്റ്റേഷനിൽ വീണ്ടും വാഹന മോഷണം
text_fieldsപയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വീണ്ടും ബൈക്ക് മോഷണം. ചീമേനി തിമിരിയിലെ തോട്ടോൻ കുഞ്ഞിപുരയിൽ നാരായണന്‍റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. നാരായണന്‍റെ മകൻ കഴിഞ്ഞ മാസം 12ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബൈക്ക് പാർക്ക് ചെയ്ത് ട്രെയിനിൽ പോയതായിരുന്നു. 21ന് തിരിച്ചെത്തി ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. ഇതുസംബന്ധിച്ച് നാരായണൻ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസംതന്നെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മറ്റൊരു ബൈക്കും മോഷണം പോയിരുന്നു. പെരിങ്ങോം അരവഞ്ചാൽ കാഞ്ഞിരപൊയിലിലെ പുത്തൻപറമ്പിൽ അർജുൻ സുദർശന്‍റെ പൾസർ ബൈക്കാണ് കളവുപോയത്. കണ്ണൂരിൽ സർവേയർ ജോലി ചെയ്യുന്ന അർജുൻ സ്റ്റേഷൻ പാർക്കിങ് സ്ഥലത്ത് ബൈക്ക് നിർത്തിയിട്ടതായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഈ ബൈക്ക് പയ്യന്നൂരിൽ ഒരിടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. രണ്ട് ബൈക്കുകളും മോഷ്ടിച്ചത് ഒരാൾ തന്നെയാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. മോഷ്ടാവിനെ കണ്ടെത്താൻ ഊർജിത അന്വേഷണത്തിലാണ് പൊലീസ്.
Next Story