Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 12:02 AM GMT Updated On
date_range 9 Feb 2022 12:02 AM GMT'കണ്ണൂർ ഫൈറ്റ്‌സ് കാൻസർ' ലോഗോ പ്രകാശനം
text_fieldsകണ്ണൂർ: അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിന് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ ആരംഭിക്കുന്ന 'കണ്ണൂർ ഫൈറ്റ്‌സ് കാൻസർ' കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. അർബുദ സ്‌ക്രീനിങ്, പ്രതിരോധ ജീവിത ശൈലി പ്രചാരണം, പേഷ്യൻറ് സപ്പോർട്ടിവ് സർവിസസ് എന്നിവക്ക് ഊന്നൽ നൽകിയാണ് 'കണ്ണൂർ ഫൈറ്റ്‌സ് കാൻസർ' പരിപാടി ആവിഷ്‌കരിച്ചത്. കലക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്‌സന്മാരായ കെ.കെ. രത്‌നകുമാരി, ടി. സരള, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക്, ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജേഷ് എന്നിവർ പങ്കെടുത്തു. --------------- photo: giri 101 കണ്ണൂർ ഫൈറ്റ്‌സ് കാൻസർ ലോഗോ മന്ത്രി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്യുന്നു
Next Story