Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി ഡിവിഷൻ ലീഗ്...

ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ഫൈനൽ ഇന്ന്

text_fields
bookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചൊവ്വാഴ്ച ഉച്ചക്ക് നടക്കുന്ന ഫൈനലിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെ നേരിടും. ആദ്യ സെമിയിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് നാല് വിക്കറ്റിന് കണ്ണൂർ യുനൈറ്റഡ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത യുനൈറ്റഡ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു. മറുപടിയായി കോസ്മോസ് ക്രിക്കറ്റ് ക്ലബ് 17.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തി കോസ്മോസ് ക്രിക്കറ്റ് ക്ലബ് താരം പി.പി. ബദറുദ്ദീൻ മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം സെമിയിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് ഒരുവിക്കറ്റിന് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് 17.3 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്തായി. മറുപടിയായി അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 19.4 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. പുറത്താകാതെ 25 റൺസെടുത്ത് അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം ഉബൈദ് മാൻ ഓഫ് ദി മാച്ചായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story