Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 11:58 PM GMT Updated On
date_range 7 Feb 2022 11:58 PM GMTകുടിവെള്ളമില്ല; നിവേദനം നൽകി
text_fieldsതളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ മുള്ളൂൽകുന്നിൻ പ്രദേശത്തെ 25 ഓളം കുടുംബങ്ങൾക്ക് രണ്ടുമാസത്തിലേറെയായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. നിരവധി തവണ ജല അതോറിറ്റി അധികൃതർക്ക് പരാതി നൽകിയിട്ടും പ്രശ്നപരിഹാരത്തിന് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാർ തളിപ്പറമ്പ് മന്നയിലെ വാട്ടർ അതോറിറ്റി ഡിവിഷനൽ ഓഫിസിലെത്തി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി. കുടിവെള്ള പ്രശ്നത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ജല അതോറിറ്റി ഓഫിസിനു മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി പറഞ്ഞു. കോടികൾ മുടക്കി നടപ്പിലാക്കിയ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ കുടിവെള്ള വിതരണവും അറ്റകുറ്റപ്പണിയും കാര്യക്ഷമമല്ല. ഉദ്യോഗസ്ഥർ വിഷയത്തിൽ കൃത്യവിലോപം കാണിക്കുകയാണ്. എം.എൽ.എ പോലും വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഇ. ശ്രുതി, ടി. പ്രദീപൻ എന്നിവരും പി. ആലി, കെ.വി. സുജാത, ഇ. ലളിത എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Next Story