Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 12:11 AM GMT Updated On
date_range 7 Feb 2022 12:11 AM GMTന്യൂമാഹിയിൽ പൊലീസിന്റെ ഡ്രോൺ പരിശോധന; അഞ്ചു പേർ അറസ്റ്റിൽ
text_fieldsതലശ്ശേരി: ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ പരിശോധന കർശനമാക്കി പൊലീസ്. തീരദേശത്തടക്കം പരാതികൾ ഉയർന്നതിനെ തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് സംഘം രഹസ്യ പരിശോധന നടത്തിയത്. ഡ്രോൺ കാമറയുടെ സഹായത്തോടെ നടന്ന പരിശോധനയിൽ ശീട്ടുകളിയിൽ ഏർപ്പെട്ട രണ്ടു പേരെയും കടലോരത്ത് പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ട മൂന്ന് പേരെയും പിടികൂടി. തലശ്ശേരി എ.സി.പി വിഷ്ണു പ്രദീപ്, ന്യൂ മാഹി എസ്.ഐ വിപിൻ, ജയൻ, വിനോദ് എന്നിവർ നേതൃത്വം നൽകി. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ന്യൂമാഹി എസ്.ഐ അനിൽകുമാറിന് പരിക്കേറ്റതായും വിവരമുണ്ട്. പടം..... ന്യൂമാഹി കടപ്പുറത്ത് ഡ്രോൺ കാമറ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തുന്നു
Next Story