Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയല്‍ നികത്തി റോഡ്...

വയല്‍ നികത്തി റോഡ് നിർമിക്കരുത്- കെ. സുധാകരന്‍ എം.പി

text_fields
bookmark_border
കണ്ണൂര്‍: എളയാവൂരിൽ വയല്‍ നികത്തി റോഡ് നിർമിക്കുന്നത് അധികാരികള്‍ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. അധികാരികളുടെ നിലപാട് മാറ്റത്തില്‍ പ്രതിഷേധിച്ചും അലൈൻമൻെറില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടും ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സമരത്തിലെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ദേശീയ പാത നിര്‍മാണം നടക്കുന്ന എളയാവൂര്‍ മേഖലയിലെ ഏക്കർ കണക്കിന് വയലിന് നടുവിലൂടെ കടന്നു പോകുന്ന റോഡില്‍ ആദ്യം ​ൈഫ്ല ഓവറാണ് തീരുമാനിച്ചതെങ്കിലും പിന്നീട് മാറ്റം വരുത്തി എട്ട് മീറ്റര്‍ ഉയരത്തില്‍ റോഡ് നിർമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കണ്ണൂരി​ന്റെ നെല്ലറയാണ് ഈ പ്രദേശം. പ്രദേശവാസികളുടെ അന്നം നല്‍കുന്ന വയലാണിത്. ജനങ്ങളുടെ അന്നം മുട്ടിക്കുന്ന തീരുമാനവുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ പുനര്‍ചിന്തനം ആവശ്യമാണെന്നും ഇതേക്കുറിച്ച് ജില്ല കലക്ടറുമായി ചര്‍ച്ച നടത്തുമെന്നും സുധാകരന്‍ അറിയിച്ചു. photo: sandeep
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story