Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 11:59 PM GMT Updated On
date_range 6 Feb 2022 11:59 PM GMTപ്രഥമ ആരോഗ്യമന്ത്രിയുടെ ശിൽപം കോഴിക്കോട് മെഡിക്കൽ കോളജിൽ
text_fieldsപയ്യന്നൂർ: കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രി ഡോ. എ.ആർ. മേനോന്‍റെ (അമ്പാട്ട് രാമുണ്ണി മേനോൻ) ശിൽപമൊരുങ്ങുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് കവാടത്തിലാണ് ഡോക്ടറുടെ ശിൽപം സ്ഥാപിക്കുന്നത്. ഏഴടി ഉയരമുള്ള ഗ്രാനൈറ്റ് പീഠത്തിൽ മൂന്നടി ഉയരത്തിലാണ് മേനോന്‍റെ അർധകായ പ്രതിമ സ്ഥാപിക്കുന്നത്. പയ്യന്നൂർ കാനായിയിൽ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് പ്രഥമ ആരോഗ്യമന്ത്രിക്ക് പ്രതിമയിലൂടെ പുനർജനിയൊരുക്കിയത്. ശിൽപനിർമാണത്തിന് നിർദേശങ്ങൾ നൽകുന്നത് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എം.പി. ശ്രീജയനാണെന്ന് ഉണ്ണി പറഞ്ഞു. കളിമണ്ണിൽ പൂർത്തിയായ മൂന്നടി ഉയരമുള്ള ശിൽപം ഗ്ലാസ് മെറ്റലിലേക്ക് മാറ്റിയാണ് പൂർത്തിയാക്കിയത്. ഉണ്ണി കാനായിയോടൊപ്പം സഹായികളായി വിനേഷ്, രതീഷ്, അഭിജിത്ത്, അനുരാഗ് എന്നിവരും ഉണ്ടായിരുന്നു. ശിൽപം തിങ്കളാഴ്ച രാവിലെ 11.30ന് ആരോഗ്യമന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും. പടം: പി. വൈ. ആർ ശിൽപം ഉണ്ണി കാനായി ഡോ. എ.ആർ. മേനോന്‍റെ ശിൽപനിർമാണത്തിൽ
Next Story