Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫിനിക്സ്, ഹോപ്പേഴ്സ്...

ഫിനിക്സ്, ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബുകൾക്ക് ജയം

text_fields
bookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് 43 റൺസിന് ധർമടം സീഹോക്ക് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഫിനിക്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടിയായി സീഹോക്ക് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. 58 റൺസെടുത്ത് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് താരം കാമിലോസ് ദാസ് മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ തലശ്ശേരി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് 14 റൺസിന് തലശ്ശേരി മാസോയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മറുപടിയായി മാസോ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. 55 റൺസെടുത്ത് ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് താരം ജുനൈദ് മാൻ ഓഫ് ദി മാച്ചായി. തിങ്കളാഴ്ച ആദ്യ സെമിയിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ യുനൈറ്റഡ് ക്രിക്കറ്റ് ക്ലബിനെയും രണ്ടാം സെമിയിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെയും നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story