Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 11:59 PM GMT Updated On
date_range 5 Feb 2022 11:59 PM GMTഈ സത്യസന്ധതക്ക് തിളക്കമേറെ..
text_fieldsഓട്ടോയിൽ മറന്ന എൽ.ഐ.സി ജീവനക്കാരന്‍റെ ബാഗ് ഡ്രൈവർ ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു കൂത്തുപറമ്പ്: ഓട്ടോ തൊഴിലാളിയായ ഷാജിയുടെ സത്യസന്ധതയിൽ എൽ.ഐ.സി ജീവനക്കാരന് തിരിച്ചുകിട്ടിയത് 10,000 രൂപയും എ.ടി.എം കാർഡ് ഉൾപ്പെടെയുള്ള രേഖകളും. വട്ടിപ്രത്തെ ബാഹുലേയൻ, ഓട്ടോയിൽ മറന്നുപോയ തുകയാണ് ഓട്ടോഡ്രൈവറായ ഷാജി ഉടമസ്ഥന്‍റെ വീട്ടിലെത്തിച്ചുനൽകിയത്. ശനിയാഴ്ച രാവിലെയാണ് ബാഹുലേയൻ, ഷാജിയുടെ ഓട്ടോയിൽ കയറിയത്. ലക്ഷ്യസ്ഥാനത്തെത്തിയ ബാഹുലേയൻ ബാഗ് എടുക്കാതെ ഓട്ടോയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കൂത്തുപറമ്പ് ടൗണിലെത്തിയപ്പോഴാണ് ഓട്ടോയിൽ ബാഗുള്ളത് ഷാജിയുടെ ശ്രദ്ധയിൽപെട്ടത്. തുറന്നുനോക്കിയപ്പോൾ പണവും എ.ടി.എം കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളുമായിരുന്നു. ആധാർ കാർഡിൽനിന്നും ആളെ തിരിച്ചറിഞ്ഞ ഷാജി ഉടൻ ഓട്ടോയുമെടുത്ത് വട്ടിപ്രത്തെ ബാഹുലേയന്‍റെ വീട്ടിലെത്തി. ഈ സമയം ബാഗിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ബാഹുലേയനും. ഉടമസ്ഥനെ കണ്ടില്ലെങ്കിലും പണമടങ്ങിയ ബാഗ് വീട്ടുകാരെ ഏൽപിച്ചാണ് ഷാജി മടങ്ങിയത്. ബാഗ് വീട്ടിൽ സുരക്ഷിതമായി എത്തിയെന്നറിഞ്ഞതോടെ, സത്യസന്ധനായ ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബാഹുലേയനും. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെത്തി ഷാജിയെ ബാഹുലേയൻ അഭിനന്ദിച്ചു. എസ്.ഐമാരായ സന്ദീപ്, പി. ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് കുണ്ടംചാലിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഭിനന്ദനം.
Next Story