Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 12:11 AM GMT Updated On
date_range 5 Feb 2022 12:11 AM GMTഅപേക്ഷ ക്ഷണിച്ചു
text_fieldsകണ്ണൂർ: ഗവ. പോളിടെക്‌നിക് കോളജിന് കീഴിലുള്ള തുടർ വിദ്യാകേന്ദ്രത്തിൽ തുടങ്ങുന്ന പി.എസ്.സി അംഗീകാരമുള്ള ആറു മാസത്തെ ഡി.സി.എ കോഴ്‌സിന് . എസ്.എസ്.എൽ.സി, ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. അവസാന തീയതി ഫെബ്രുവരി എട്ട്. ഫോൺ: 9747245068, 9847777624. -------------------------- ഒഴിവുകളിലേക്ക് അഭിമുഖം കണ്ണൂർ: ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 10 മുതൽ ഒന്നുവരെ അഭിമുഖം നടത്തും. ഫോൺ: 0497 2707610, 6282942066. ------------------------ ഹ്രസ്വചിത്ര മത്സരം: തീയതി നീട്ടി കണ്ണൂർ: സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മത്സരത്തിന്റെ എൻട്രികൾ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 15 വരെ നീട്ടി. --------------- ലെവൽക്രോസ് അടച്ചിടും കണ്ണൂർ: കൊടുവള്ളി-എൻ.എച്ച്-മമ്പറം റോഡിൽ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 230ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി ആറിന് രാവിലെ 10 മുതൽ എട്ടിന് രാത്രി എട്ടുവരെ മൂന്നുദിവസം അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ അറിയിച്ചു. ----------------- എം.സി.സിയിൽ ലെക്ചറർ കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ലെക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫോൺ: 0490 2399207. വെബ്സൈറ്റ്: www.mcc.kerala.gov.in ..........
Next Story