Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 12:11 AM GMT Updated On
date_range 5 Feb 2022 12:11 AM GMTതൃക്കടാരിപ്പൊയിൽ -പേരാവൂർ റോഡ് പ്രവൃത്തി അന്തിമഘട്ടത്തിൽ
text_fieldsടാറിങ് നടക്കുന്നതിനാൽ ഒരാഴ്ച ഗതാഗതതടസ്സമുണ്ടാകും പേരാവൂർ: മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന തൃക്കടാരിപ്പൊയിൽ -പേരാവൂർ റോഡിന്റെ പ്രവൃത്തി അന്തിമഘട്ടത്തിൽ. രണ്ടാംഘട്ട മെക്കാഡം ടാറിങ് തൃക്കടാരിപ്പൊയിലിൽനിന്ന് തുടങ്ങി. ടാറിങ് നടക്കുന്നതിനാൽ ഒരാഴ്ച ഗതാഗതതടസ്സമുണ്ടാകും. വാഹനങ്ങൾ അറയങ്ങാട് റോഡുവഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. 9.60 കിലോമീറ്റർ ദൂരമുള്ള റോഡ് നബാർഡ് പദ്ധതിയിൽ 10 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. റോഡിൽ പുഴാരി, വേരുമടക്കി, പാമ്പാടി എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ നിർമിച്ചു. റോഡിലെ കയറ്റങ്ങളും വളവുകളും പരമാവധി കുറച്ചാണ് പ്രവൃത്തി ചെയ്തത്. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ ജഗദീശ്, അസി.എക്സി. എൻജിനീയർ ആഷിഷ് കുമാർ, കൂത്തുപറമ്പ് അസി. എൻജിനീയർ വി.വി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥസംഘം റോഡ് പ്രവൃത്തി പരിശോധിച്ചു. മട്ടന്നൂർ, പേരാവൂർ മണ്ഡലത്തിൽപെട്ട ഈ റോഡ് വയനാട്ടിൽനിന്ന് പേരാവൂർ -മാലൂർ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയാണ്.
Next Story