Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 12:06 AM GMT Updated On
date_range 5 Feb 2022 12:06 AM GMTകണ്ണൂരിൽ ഡ്രോൺ സർവേക്ക് തുടക്കം
text_fieldsകണ്ണൂരിൽ ഡ്രോൺ സർവേക്ക് തുടക്കം കോട്ടയം, തലശ്ശേരി വില്ലേജുകളിലെ സർവേ അടുത്ത ഘട്ടത്തിൽ നടത്തുംകണ്ണൂർ: ഡിജിറ്റൽ റീ സർവേയുടെ ഭാഗമായി ജില്ലയിൽ ഡ്രോൺ സർവേക്ക് തുടക്കമായി. കണ്ണൂർ ഒന്ന് വില്ലേജിലെ വിവിധ പ്രദേശങ്ങളിലാണ് സർവേ. കണ്ണൂർ ആർ.ടി ഓഫിസ് പരിസരത്ത് കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ആദ്യ പറക്കൽ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ആധുനിക രീതിയിലുള്ള സർവേ സഹായകമാകുമെന്ന് മേയർ പറഞ്ഞു. പൈലറ്റ് സർവേ എന്ന നിലയിൽ ജില്ലയിലെ നാലു വില്ലേജുകളിലാണ് സർവേ നടത്തുന്നത്. കണ്ണൂർ ഒന്ന്, രണ്ട് വില്ലേജുകളിൽ ശനിയാഴ്ച പൂർത്തിയാകും. കണ്ണൂർ -ഒന്ന് വില്ലേജിൽ അനുയോജ്യമെന്ന് കണ്ടെത്തി അതിർത്തി നിർണയം പൂർത്തിയാക്കിയ 300 ഹെക്ടർ ഭൂമിയുടെ ഡ്രോൺ സർവേയാണ് നടത്തുന്നത്. കോട്ടയം, തലശ്ശേരി വില്ലേജുകളിലെ സർവേ അടുത്ത ഘട്ടത്തിൽ നടത്തും. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ 500 ഓളം സേവനങ്ങൾ ഒറ്റ ഓൺലൈൻ പോർട്ടലിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത ഭൂരേഖ പോർട്ടൽ പ്രാവർത്തികമാകും. ഇതിലൂടെ സർവേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാവുകയും സംസ്ഥാനത്ത് ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി സംബന്ധമായ തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുകയും ചെയ്യും.കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവേ ചെയ്യുന്നതിന് സർവേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവേ ഡയറക്ടറും ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ, റോബോട്ടിക്‌സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവേ ചെയ്യുക.കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ്ബാബു എളയാവൂർ, സിയാദ് തങ്ങൾ, എ.ഡി.എം കെ.കെ. ദിവാകരൻ, ഡെപ്യൂട്ടി കലക്ടർമാരായ ടി.വി. രഞ്ജിത്ത്, കെ. ഷാജു, സർവേ ഡെപ്യൂട്ടി ഡയറക്ടർ സുരേശൻ കണിച്ചേരിയൻ, റീ സർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരി, സർവേ സൂപ്രണ്ടുമാരായ കെ. ബാലകൃഷ്ണൻ, എം. ഉണ്ണികൃഷ്ണൻ, ശശികുമാർ ഓതായോത്ത് തുടങ്ങിയവർ പങ്കെടുത്തു.-------------photo: sandeep
Next Story