Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭിന്നശേഷിക്കാര്‍ക്ക്...

ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടർ നൽകി

text_fields
bookmark_border
പയ്യന്നൂർ: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് സ്കൂട്ടറുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്‍റെ 2021 -22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് സ്കൂട്ടറുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. സുലജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മോഹനന്‍, സി.ഡി.എസ് ചെയര്‍പേഴ്സൻ കെ.ജി. ബിന്ദു, സ്ഥിരം സമിതി ചെയര്‍പേഴ്സൻ വി.എ. കോമളവല്ലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. ഭാസ്കരന്‍, പി.വി. സുരേന്ദ്രന്‍, പ്രീത ലക്ഷ്മണന്‍, നിര്‍വഹണ ഉദ്യോഗസ്ഥ സ്മിത കെ. കുന്നില്‍, കെ.പി. സുരേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ----------------------- പി. വൈ. ആർ സ്കൂട്ടർ:: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ പ്രസിഡന്‍റ്​ ടി. സുലജ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story