Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 12:09 AM GMT Updated On
date_range 4 Feb 2022 12:09 AM GMTപെട്രോൾ പമ്പിൽ വിതരണം മുടങ്ങിയത് ദുരിതമായി
text_fieldsപാനൂർ: ടൗണിനടുത്ത വള്ളങ്ങാട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ വിതരണം മുടങ്ങിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി പെട്രോൾ വിതരണം മുടങ്ങിയ നിലയിലാണ്. പാനൂർ ടൗൺ മേഖലയിലെ ഏക പെട്രോൾ പമ്പാണ് വള്ളങ്ങാട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ ഈ വിതരണ കേന്ദ്രം. ഉപകരണങ്ങളുടെ തകരാർ കാരണമാണ് പെട്രോൾ വിതരണം മുടങ്ങിയതെന്നാണ് ഉടമ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാരും ഇരുചക്രവാഹന യാത്രികരുമൊക്കെ ഇതുകാരണം ഏറെ ബുദ്ധിമുട്ടുകയാണ്. പെട്രോൾ വിതരണം പുന:സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Next Story