Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫോക്കസ് ഏരിയ പ്രശ്നം:...

ഫോക്കസ് ഏരിയ പ്രശ്നം: കെ.പി.എസ്.ടി.എ ധർണ നടത്തി

text_fields
bookmark_border
കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഫോക്കസ് ഏരിയയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ഉപജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ 15 ഉപജില്ല വിദ്യാഭ്യാസ ഓഫിസുകൾക്കുമുന്നിൽ ധർണ നടത്തി. കണ്ണൂർ നോർത്ത് എ.ഇ.ഒ ഓഫിസിനുമുന്നിൽ നടത്തിയ ധർണ ജില്ല പ്രസിഡന്‍റ്​ യു.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അനീശൻ മുഖ്യപ്രഭാഷണം നടത്തി. മാടായി ഉപജില്ല കമ്മിറ്റി ധർണ ജില്ല സെക്രട്ടറി വി. മണികണ്ഠൻ, ചൊക്ലി ഉപജില്ലയിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. രമേശൻ, പാനൂരിൽ ജില്ല ട്രഷറർ സി.വി.എ. ജലീൽ, പാപ്പിനിശ്ശേരിയിൽ സംസ്ഥാന നിർവാഹക സമിതിയംഗം എം.കെ. അരുണ, തളിപ്പറമ്പ്​ നോർത്തിൽ രാധാകൃഷ്ണൻ മാണിക്കോത്ത്, തലശ്ശേരി സൗത്തിൽ സംസ്ഥാന കമ്മിറ്റി മെംബർ പി.പി. ഹരിലാൽ, തലശ്ശേരി നോർത്തിൽ കെ.കെ. ദിനേശൻ, കുത്തുപറമ്പിൽ പി.എം. ദിനേശൻ, മട്ടന്നൂരിൽ ആർ.കെ. സദാനന്ദൻ, ഇരിട്ടി ഉപജില്ലയിൽ കെ. രാജൻ, കണ്ണൂർ സൗത്തിൽ പി.വി. ജ്യോതി, തളിപ്പറമ്പ്​ സൗത്തിൽ കെ. ശ്രീജിത്ത് കുമാർ, ഇരിക്കൂറിൽ എം.വി. സുനിൽകുമാർ, പയ്യന്നൂർ ഉപജില്ലയിൽ പി.കെ. സത്യനാഥ് എന്നിവർ ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story