Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 12:01 AM GMT Updated On
date_range 3 Feb 2022 12:01 AM GMTപച്ചക്കറി വിളവെടുത്തു
text_fieldsപച്ചക്കറി വിളവെടുത്തു PYR vegetable പയ്യന്നൂർ നഗരസഭ കുടുംബശ്രീ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിക്കുന്നുപയ്യന്നൂർ: വാർഡ് 23 കുടുംബശ്രീ ഗ്രൂപ്പുകൾ നടത്തിയ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ വസന്ത രവി അധ്യക്ഷത വഹിച്ചു. പുഞ്ചക്കാട് താലോത്ത് വയലിൽ ഡിസംബർ 11നാണ് നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത വിത്തുനടീൽ ഉദ്ഘാടനം ചെയ്തത്.സൗഭാഗ്യ, ഐശ്വര്യ, സാന്ത്വനം, നിവേദ്യ, അശ്വതി എന്നീ പേരുകളിൽ അഞ്ചു പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് വെള്ളരി, കുമ്പളം, മത്തൻ, ചീര, പടവലം, പയർ, വെണ്ട, കയ്പ, കക്കിരി, ഞരമ്പൻ എന്നിവയുടെ വിത്തിറക്കിയത്. ഒന്നരമാസം കൊണ്ട് വെള്ളരി, ചീര എന്നിവയുടെ വിളവെടുപ്പുദ്ഘാടനമാണ് നടന്നത്.
Next Story