Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 12:11 AM GMT Updated On
date_range 2 Feb 2022 12:11 AM GMTമൂന്നാംപാലം പൊളിക്കൽ പുരോഗമിക്കുന്നു
text_fieldsപെരളശ്ശേരി: അപകടാവസ്ഥയിലുള്ള മാവിലായി . കണ്ണൂർ- കൂത്തുപറമ്പ് സംസ്ഥാന പാതയിലുള്ള പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്തുമാറ്റുന്നത് തിങ്കളാഴ്ച രാവിലെ തുടങ്ങിയിരുന്നു. പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതത്തിന്ന് ബദൽ ക്രമീകരണം ഏർപ്പെടുത്തി. പ്രവൃത്തിയെത്തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാലത്തിന്റെ കൂത്തുപറമ്പ് ഭാഗത്തെ വശങ്ങൾ പൊളിച്ചുമാറ്റി. വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ആദ്യം ഒരുവശം മാത്രം പൊളിച്ചാണ് പൈലിങ് നടത്തുക. മാവിലായി പൊതുജന വായനശാലയുടെയും സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന്റെയും ഇടയിലായി തൽക്കാലികമായി നിർമിച്ച റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ, ഈ റോഡിന് വേണ്ടത്ര വീതിയില്ലാത്തത് പ്രയാസം ഉണ്ടാക്കുന്നുണ്ട്. ബസുകൾ ഉൾപ്പെടെ ഇടതടവില്ലാതെ വാഹനം പോവുന്ന പാതയിൽ വീതികുറഞ്ഞ ബദൽ റോഡ് നിർമിച്ചതിൽ പ്രദേശവാസികൾക്കും ആശങ്കയുണ്ട്. 12 മീറ്റർ നീളത്തിലും 11.05 വീതിയിലും ഇരുഭാഗത്തും കൈവരിയോടെയാണ് പുതിയ പാലം നിർമിക്കുന്നത്. പുതിയ പാലത്തിന് നിലവിലുള്ള റോഡിൽനിന്ന് ഒന്നര മീറ്റർ ഉയരവും അധികമായി ഉണ്ടാവും. ഇ.വി കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ------------------- photo: munnampalam മൂന്നാംപാലം പൊളിച്ചുമാറ്റൽ പ്രവൃത്തി പുരോഗമിക്കുന്നു
Next Story