Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനുവിൻ ഗെയ്സ്,...

ജനുവിൻ ഗെയ്സ്, കോസ്മോസ് ക്രിക്കറ്റ് ക്ലബുകൾക്ക് ജയം

text_fields
bookmark_border
തലശ്ശേരി: ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി ജനുവിൻ ഗെയ്സ് ക്രിക്കറ്റ് ക്ലബ് ഒമ്പത് വിക്കറ്റിന് തലശ്ശേരി മലബാർ അത്​ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മലബാർ അത്​ലറ്റിക് ക്ലബ് 19 ഓവറിൽ 86 റൺസിന് എല്ലാവരും പുറത്തായി. മറുപടിയായി ജനുവിൻ ഗെയ്സ് ക്രിക്കറ്റ് ക്ലബ് 11.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. ഹാട്രിക്കടക്കം നാല് വിക്കറ്റ് വീഴ്ത്തി ജനുവിൻ ഗെയ്സ് ക്രിക്കറ്റ് ക്ലബ് താരം സിറാജുദ്ദീൻ മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് 50 റൺസിന് കണ്ണൂർ യങ്​സ്​റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കോസ്മോസ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടിയായി യങ്​സ്​റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് 19.4 ഓവറിൽ 97 റൺസിന് ഓൾ ഔട്ടായി. 43 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തി കോസ്മോസ് ക്രിക്കറ്റ് ക്ലബ് താരം ടി. ഫലീൽ മാൻ ഓഫ് ദി മാച്ചായി. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് കണ്ണൂർ യുനൈറ്റഡ് ക്രിക്കറ്റ് ക്ലബിനെയും തലശ്ശേരി മാസോ കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെയും നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story