Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ന് ലോക തണ്ണീർത്തട...

ഇന്ന് ലോക തണ്ണീർത്തട ദിനം: ജലരേഖയായി കവ്വായിക്കായൽ സംരക്ഷണം

text_fields
bookmark_border
ഇന്ന് ലോക തണ്ണീർത്തട ദിനം: ജലരേഖയായി കവ്വായിക്കായൽ സംരക്ഷണംഒന്നര കോടിയോളം രൂപ സർക്കാർ അനുവദിച്ചെങ്കിലും പ്രവൃത്തി കടലാസിൽ ഒതുങ്ങിയതോടെ തുക പാഴായിപയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ ജല, ഭക്ഷ്യ സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്നതും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലാശയവുമായ കവ്വായി കായലിന്റെ സംരക്ഷണം ജലരേഖയായി. കേന്ദ്ര– സംസ്ഥാന സർക്കാറുകൾക്കു കീഴിലുള്ള വിവിധ വകുപ്പുകൾ നടത്തിയ പ്രാരംഭ നടപടികളാണ് നിലച്ചത്. കായലിന് രാംസർ സെറ്റ് പദവി നൽകുന്നതിനുള്ള സർവേ 13 വർഷം മുമ്പ് നടന്നെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.------------------------------------എങ്ങുമെത്താതെ അന്താരാഷ്ട്രപദവിഅഷ്ടമുടി, ശാസ്താംകോട്ട കായലുകൾ കഴിഞ്ഞാൽ വലുപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ജലാശയമാണ് കവ്വായിക്കായൽ. ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ ഉൾപ്പെടെ എത്തുന്ന മൂന്നിലധികം പക്ഷിസങ്കേതങ്ങൾ ഉണ്ടായിട്ടും രാംസർ സൈറ്റ് പദവി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. കായൽ സംരക്ഷണ പ്രവൃത്തി തുടങ്ങുന്നതിന്റെ ഭാഗമായി വർഷങ്ങൾക്കുമുമ്പ് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യൂ.ആർ.ഡി.എം) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹായത്തോടെ പഠനം നടത്തുകയും പയ്യന്നൂരിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഒരു പ്രവൃത്തിയും നടന്നില്ല.--------------------------------------യാഥാർഥ്യമാകാതെ പ്രഖ്യാപനങ്ങൾ കായൽസംരക്ഷണ പ്രവൃത്തിക്ക് ഒന്നര കോടിയോളം രൂപ സർക്കാർ അനുവദിച്ചുവെങ്കിലും പ്രവൃത്തി കടലാസിൽ ഒതുങ്ങി. ഇതോടെ തുക ലാപ്സായി. കായലിലെ ജൈവവൈവിധ്യത്തിന് ആക്കം കൂട്ടുന്ന ഇടയിലക്കാട് നാഗവനം അത്യപൂർവമായ അനേകം സസ്യ - ജന്തുജാലങ്ങളുടെ ആവാസസ്ഥലമാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. മത്സ്യസമ്പത്തിനാൽ സമ്പുഷ്ടമായ കായലും കണ്ടൽക്കാടുകളും പ്രതിവർഷം ആയിരക്കണക്കിന് ദേശാടനപ്പക്ഷികളുടെ ആഗമനത്തിന് വഴിയൊരുക്കുന്നതായും ശാസ്ത്രജ്ഞർ വിലയിരുത്തി. സെമിനാറിന്​ മുമ്പ്​ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കവ്വായിക്കായലിന്റെ പ്രശ്നങ്ങളെക്കുറിച്ചും സംരക്ഷണമാർഗങ്ങൾ സംബന്ധിച്ചും സി.ഡബ്യൂ.ആർ.ഡി.എം തയാറാക്കിയ കർമപദ്ധതിയാണ് വെളിച്ചംകാണാതെ പോയത്‌. --------------------------------------------------പാഴായ വിനോദസഞ്ചാര പദ്ധതികൾ പരിസ്ഥിതിയും പാരമ്പര്യവും സമന്വയിപ്പിച്ചുള്ള വിനോദസഞ്ചാര പദ്ധതി, കാവുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം, കലുങ്കുകളുടെ നിർമാണം, നെല്ലും മീനും പദ്ധതിയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, തീരസംരക്ഷണം, മാലിന്യസംസ്കരണം, പഴയ കിണറുകളുടെ പുനർനിർമാണം, ബോധവത്കരണം എന്നിവയാണ് ലക്ഷ്യമിട്ടത്. ഇതൊന്നും നടപ്പിലായില്ലെന്നു മാത്രമല്ല, കായൽ ഗുരുതരമായ നാശത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു. വൃഷ്ടിപ്രദേശത്തെ ചെങ്കൽ, കരിങ്കൽ ക്വാറികളിൽനിന്നുള്ള രാസപദാർഥങ്ങൾ നിറഞ്ഞ വെള്ളം ഒഴുകിയെത്തുന്നത് കായലിന്റെ ജൈവസമ്പത്തിന് തിരിച്ചടിയാവുന്നു. കായൽ കൈയേറ്റവും കണ്ടൽക്കാടുകളുടെ നാശവുമാണ് മറ്റൊരു ദുരന്തം. കോവിഡിന് മുമ്പ് വിനോദസഞ്ചാരികൾ വൻതോതിൽ എത്തിയിരുന്നുവെങ്കിലും ഇപ്പോൾ അതും ഇല്ലാതായി. --------------------------------------- പുഴകളുടെ സംഗമസ്ഥാനം പെരുമ്പ, രാമപുരം, കുണിയൻ, തേജസ്സ്വിനി, നീലേശ്വരം തുടങ്ങി ആറോളം പുഴകൾ സംഗമിക്കുന്നതാണ് കായൽ. പരിസ്ഥിതിനാശവും മനുഷ്യ ഇടപെടലുകളും കാരണം പുഴകളിലെ വെള്ളം ഗണ്യമായി കുറയുകയും മാലിന്യം വർധിക്കുകയും ചെയ്യുന്നതാണ് മറ്റൊരു ദുരന്തം. കായൽ അധിഷ്ഠിത ടൂറിസം പോലും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. മറ്റൊരു ലോക തണ്ണീർത്തട ദിനം കൂടി കടന്നുപോകുമ്പോഴും കായലിന്‍റെ രാം സർസൈറ്റ് പദവി നടക്കാത്ത സ്വപ്നമായി മാറുകയാണ്.------------------------------രാഘവൻ കടന്നപ്പള്ളിപി.വൈ.ആർ കവ്വായി കായൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story