Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരഞ്ജി, കോസ്മോസ്...

രഞ്ജി, കോസ്മോസ് ക്രിക്കറ്റ് ക്ലബുകൾ സെമിയിൽ

text_fields
bookmark_border
തലശ്ശേരി: ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് ഒമ്പത് വിക്കറ്റിന് തലശ്ശേരി മലബാർ അത്​ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത മലബാർ അത്​ലറ്റിക് ക്ലബ് 16 ഓവറിൽ 69 റൺസിന് ഓൾ ഔട്ടായി. മറുപടിയായി രഞ്ജി ക്രിക്കറ്റ് ക്ലബ് 13.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. നാല് വിക്കറ്റ് വീഴ്ത്തിയ രഞ്ജി ക്രിക്കറ്റ് ക്ലബ് താരം അഹമ്മദ് മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് നാല് വിക്കറ്റിന് തലശ്ശേരി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് 16.1 ഓവറിൽ 70 റൺസിന് ഓൾ ഔട്ടായി. മറുപടിയായി കോസ്മോസ് ക്രിക്കറ്റ് ക്ലബ് 10.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. നാല് വിക്കറ്റ് വീഴ്ത്തിയ കോസ്മോസ് ക്രിക്കറ്റ് ക്ലബ് താരം പി.പി. ബദറുദ്ദീൻ മാൻ ഓഫ് ദി മാച്ചായി. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ തലശ്ശേരി ജനുവിൻ ഗെയ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി മലബാർ അത്​ലറ്റിക് ക്ലബിനെയും തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ യങ്​സ്​റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെയും നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story