Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബീച്ച് ടൂറിസം...

ബീച്ച് ടൂറിസം അപകടരഹിതമാക്കുന്ന പഠന റിപ്പോർട്ട് കൈമാറി

text_fields
bookmark_border
കണ്ണൂർ: കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ബീച്ച് ടൂറിസം അപകടരഹിതമാക്കുന്നത് സംബന്ധിച്ച് കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി തയാറാക്കിയ പഠന റിപ്പോർട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറി. വിനോദ സഞ്ചാരികളും സന്ദർശകരും എത്തുന്ന കേരളത്തിലെ എല്ലാ ബീച്ചുകളിലും ആവശ്യത്തിന് ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനത്തിൽ ഊന്നിപ്പറയുന്നുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്ന, 35 വർഷമായി ദിവസവേതനത്തിൽ ജോലി ചെയ്യുന്ന 200ൽപരം തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിനെക്കുറിച്ചും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017ൽ ടൂറിസം വകുപ്പ് ലൈഫ്‌ ഗാർഡുകൾക്കുവേണ്ടി തയാറാക്കിയ പാക്കേജ് നടപ്പിലാക്കണമെന്ന നിവേദനവും യൂനിയൻ സംസ്ഥാന സെക്രട്ടറി പി. ചാൾസൺ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറി.
Show Full Article
TAGS:
Next Story