Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 12:07 AM GMT Updated On
date_range 1 Feb 2022 12:07 AM GMT'കാട്ടാനയെ വേട്ടയാടി കൊല്ലണം'
text_fieldsപേരാവൂർ: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ ചവിട്ടിക്കൊന്ന കാട്ടാനയെ വേട്ടയാടി കൊല്ലണമെന്ന് കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആവശ്യപ്പെട്ടു. റിജേഷിന്റെ മരണത്തിനു കാരണമായ കൊലയാളി ആനയെ ഉടനടി വേട്ടയാടി കൊല്ലണമെന്ന് കിഫ ആവശ്യപ്പെട്ടു. ജീവിക്കാനായി തൊഴിലെടുക്കാൻ പോകുന്ന വഴിയിൽ കള്ളുചെത്ത് തൊഴിലാളി റിജേഷാണ് (39) ആറളം ഫാമിൽ കൊല്ലപ്പെട്ടത്. ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ ആളാണ് റിജേഷ്. വനത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത തരത്തിൽ ആനകൾ പെരുകിയിരിക്കുന്നു എന്നത് തന്നെയാണ് ഈയടുത്തകാലത്ത് വർധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. പക്ഷേ, നമ്മുടെ വനം വകുപ്പ് മാത്രം ഇതൊന്നും അറിഞ്ഞമട്ടില്ല. വന്യജീവി സംരക്ഷണ നിയമം ഉപയോഗിച്ചുകൊണ്ട്, റിജേഷിന്റെ മരണത്തിനു കാരണമായ കൊലയാളി ആനയെ ഉടൻ വേട്ടയാടി കൊല്ലണമെന്ന് കിഫ ആവശ്യപ്പെട്ടു.
Next Story