Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 12:04 AM GMT Updated On
date_range 1 Feb 2022 12:04 AM GMTബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാൻ മന്ത്രിക്ക് നിവേദനം
text_fieldsഇരിട്ടി: തലശ്ശേരി- വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി പത്തൊമ്പതാം മൈൽ, ചാവശ്ശേരി, വളോര, നരയൻപാറ, ഉളിയിൽ, പുന്നാട് എന്നിവിടങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. ഇരിട്ടി ടൗൺ നടപ്പാതയുടെ കൈവരികൾ പൂർണമായും സ്ഥാപിക്കണമെന്നും പത്തൊമ്പതാം മൈൽ മുതൽ ഇരിട്ടി പാലം വരെ സ്ഥാപിച്ച സോളാർ ലൈറ്റുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കാനും ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Next Story