Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 12:04 AM GMT Updated On
date_range 1 Feb 2022 12:04 AM GMTറോഡുപ്രവൃത്തിക്ക് വേഗംകൂട്ടി മട്ടന്നൂര്‍ നഗരസഭ
text_fieldsbookmark_border
മട്ടന്നൂര്‍: നഗരസഭയില്‍ റോഡുകളുടെ അറ്റകുറ്റപ്പണിയും പുതിയ റോഡുകളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുന്നു. 19 കോടി രൂപ ചെലവില്‍ 139 റോഡുകളുടെ പ്രവൃത്തിയാണ് മാര്‍ച്ച് 31നുമുമ്പ് പൂര്‍ത്തിയാക്കുന്നത്. 35 റോഡുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും 35 എണ്ണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും ഇതിനകം തുറന്നുകൊടുത്തു. ബാക്കി 69 റോഡുകളുടെ നിര്‍മാണം വേഗത്തില്‍ നടന്നുവരുകയാണ്. ഇതിനിടെ തിങ്കളാഴ്ച ഉരുവച്ചാല്‍ വാര്‍ഡില്‍ നഗരസഭ തൊഴിലുറപ്പില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച പഴശ്ശി തറക്കല്‍ റോഡിന്റെ ഉദ്ഘാടനം ചെയര്പേഴ്സൻ അനിത വേണു നിര്‍വഹിച്ചു. വൈസ് ചെയര്മാന് പി. പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് ചെയര്മാന് എ.കെ. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്, പി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ എം. മിനി സ്വാഗതവും കെ.കെ. വിനോദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story