Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലബാർ അത്​ലറ്റിക്,...

മലബാർ അത്​ലറ്റിക്, അപ്പാച്ചി ക്രിക്കറ്റ് ക്ലബുകൾക്ക് ജയം

text_fields
bookmark_border
തലശ്ശേരി: ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി മലബാർ അത്​ലറ്റിക് ക്ലബ് തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഫിനിക്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. മറുപടിയായി മലബാർ അത്​ലറ്റിക് ക്ലബ് 17.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. 47 റൺസെടുത്ത് മലബാർ അത്​ലറ്റിക് ക്ലബ് താരം പി. അഫ്നാസ് മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് അഞ്ച് വിക്കറ്റിന് മുഴപ്പിലങ്ങാട് വി.പി.ആർ ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വി.പി.ആർ ക്ലബ് 18.2 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്തായി. മറുപടിയായി അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 14.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. നാല് വിക്കറ്റും പുറത്താകാതെ 24 റൺസുമെടുത്ത് അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം അഫ്സൽ മാൻ ഓഫ് ദി മാച്ചായി. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ തലശ്ശേരി മലബാർ അത്​ലറ്റിക് ക്ലബ് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബിനെയും തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനെയും നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story