Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 12:04 AM GMT Updated On
date_range 29 Jan 2022 12:04 AM GMTറിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് ഡെൽബിൻ മാത്യു
text_fieldsഗവ. ബ്രണ്ണൻ കോളജിന് അഭിമാനം തലശ്ശേരി: റിപ്പബ്ലിക് ദിനത്തിൽ ഇന്ദ്രപ്രസ്ഥത്തിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ അഭിമാനമായി ബ്രണ്ണൻ കോളജ് വിദ്യാർഥിയും. തലശ്ശേരി വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യൂനിറ്റിലെ സർജൻറ് ഡെൽവിൻ മാത്യുവാണ് റിപ്പബ്ലിക് ദിന പരേഡിൽ ജില്ലയിൽനിന്ന് പങ്കെടുത്തത്. റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സൈന്യത്തോടൊപ്പം പരേഡ് ചെയ്ത രാജ്പത് ടീമിൽ എൻ.സി.സി കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിലാണ് ഡെൽബിനും അണിചേർന്നത്. കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്നും സെലക്ഷൻ കിട്ടിയ ആറുപേരിൽ ഒരാളാണ് ഡെൽബിൻ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഗാർഡ് ഓഫ് ഓണർ നൽകി. പേരാവൂർ മണത്തണ പാന്തപ്ലാക്കൽ പി.ജെ. മാത്യുവിൻെറയും ലാലി മാത്യുവിന്‍റെയും മകനായ ഡെൽബിൻ തലശ്ശേരി ബ്രണ്ണൻ കോളജിൽ രണ്ടാം വർഷ ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച കരിയപ്പ ഗ്രൗണ്ടിൽ നടന്ന പി.എം റാലിയിലും ഡെൽബിൻ പങ്കെടുത്തു. കേരളത്തെ പ്രതിനിധാനംചെയ്ത് 44 പേരാണ് ഈ റാലിയിൽ അണിനിരന്നത്.
Next Story