Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:34 AM IST Updated On
date_range 29 Jan 2022 5:34 AM ISTഅണ്ടലൂർ തിറയുത്സവത്തിന് ഇന്ന് കേളികൊട്ട്
text_fieldsbookmark_border
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഭക്തരുടെ പങ്കാളിത്തം പരിമിതപ്പെടുത്തും തലശ്ശേരി: അണ്ടലൂരിലെ ദേവഭൂമിയിൽ ശനിയാഴ്ച ത്രിസന്ധ്യയോടെ ആണ്ടുതിറയുത്സവത്തിന്‍റെ കേളികൊട്ട് മുഴങ്ങും. മകരമാസം 15ന് ഹരിജനങ്ങളുടെ അടിയറ വരവോടെയാണ് എല്ലാ വർഷവും ഉത്സവദിന വരവേൽപിനായി കാവുണരുന്നത്. ദേവനുള്ള തിരുമുൽക്കാഴ്ച ദ്രവ്യങ്ങളുമായി അണ്ടലൂർ കിഴക്കുംഭാഗത്തുനിന്നും കിഴക്കെ പാലയാട് കോളനിയിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിവുതെറ്റിക്കാതെ അടിയറ ഘോഷയാത്ര ദൈവത്താറീശ്വര സന്നിധിയിലെത്തുന്നതാണ് തിറയുത്സവത്തിന്‍റെ നാന്ദികുറിക്കുന്ന പ്രധാന ചടങ്ങ്. കാഴ്ചവരവ് കാവിൽ സമർപ്പിക്കുന്ന ഹരിജനങ്ങൾ വലിയ എമ്പ്രാൻ നൽകുന്ന കുറിയും പ്രസാദവും സ്വീകരിച്ച് തൃപ്തരായി തിരിച്ചുപോവുന്നതോടെ തുടർന്നുള്ള കർമങ്ങൾ നടക്കും. രാമായണത്തിലെ പ്രജാക്ഷേമ തൽപരനായ ശ്രീരാമചന്ദ്രൻ മാനത്തെ മേഘ ജ്യോതിസ്സിനപ്പുറത്തുനിന്ന് ദൈവത്താറീശ്വരനായി അവതരിച്ച് മണ്ണിലേക്കിറങ്ങി ഭക്തമാനസങ്ങളെ അനുഗ്രഹിച്ചാശിർവദിക്കുന്നതും രാമായണ കഥയിലെ ഇതിവൃത്തങ്ങൾ ഉപദൈവങ്ങളിലൂടെ കെട്ടിയാടി സാക്ഷാത്കരിക്കുന്നതുമാണ് കുംഭം ഒന്നുമുതൽ എട്ടിന് പുലരുംവരെയുള്ള ഉത്സവ രാപ്പകലുകളിൽ ദൃശ്യമാവുക. ഇത്തവണയും കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഉത്സവം നടത്താൻ തന്നെയാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
