Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 12:03 AM GMT Updated On
date_range 29 Jan 2022 12:03 AM GMTകോവിഡ്: ആരോഗ്യ സർവേയുമായി വിദ്യാർഥികൾ
text_fieldsകോവിഡ്: ആരോഗ്യ സർവേയുമായി വിദ്യാർഥികൾതലശ്ശേരി: മണ്ണയാട് തലശ്ശേരി നഴ്സിങ് കോളജ് നാലാം വർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥികൾ മൂന്നു വാർഡുകൾ കേന്ദ്രീകരിച്ച് ഡിസംബറിൽ നടത്തിയ കോവിഡാനന്തര ആരോഗ്യ സർവേ റിപ്പോർട്ട് നഗരസഭക്ക് കൈമാറി. കേരള കോഓപറേറ്റിവ് ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ കെ. ശശിധരനിൽനിന്ന് നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി റിപ്പോർട്ട് ഏറ്റുവാങ്ങി. നഗരസഭ ഇത് വിശദമായി പഠിച്ച ശേഷം ഉചിത നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ കോവിഡ് മുക്തരായ 342 പേരെ നേരിൽ കണ്ടാണ് ഇവർക്ക് അനുഭവപ്പെടുന്ന ശാരീരിക പ്രശ്നങ്ങളെ പറ്റിയുള്ള വിവരശേഖരണം വിദ്യാർഥികൾ നടത്തിയത്. അതത് വാർഡുകളിലെ കൗൺസിലർമാരും ആശാ വർക്കർമാരും ഇക്കാര്യത്തിൽ നഴ്സിങ് വിദ്യാർഥികൾക്ക് സഹായ സഹകരണങ്ങൾ നൽകി. റിപ്പോർട്ട് സമർപ്പണ ചടങ്ങിൽ നഴ്സിങ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സ്വപ്ന ജോസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. പി.വി. സ്ജന, അസി. പ്രഫ. ഷൈനി ചാക്കോ, മനേജിങ് അസി. ഡയറക്ടർ സി. മോഹനൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ. വേലായുധൻ, സർവേ നടത്തിയ സംഘത്തിലെ വിദ്യാർഥി എ.എസ്. ഫിയാസ് എന്നിവർ സംബന്ധിച്ചു.-------------------------പടം.....കോവിഡാനന്തര ആരോഗ്യ സർവേ റിപ്പോർട്ട് കെ. ശശിധരൻ തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശിക്ക് കൈമാറുന്നു
Next Story