Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാന്‍മസാല വിൽപന:...

പാന്‍മസാല വിൽപന: സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

text_fields
bookmark_border
പാന്‍മസാല വിൽപന: സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍
cancel
ശ്രീകണ്ഠപുരം: കണിയാർവയലിൽ സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സി.എച്ച് നഗറിലെ ഞാറ്റുവയല്‍ പുതിയപുരയില്‍ അബൂബക്കറിനെയാണ് (42) ശ്രീകണ്ഠപുരം എസ്.ഐ. സുബീഷ്‌മോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണിയാര്‍വയല്‍ -മലപ്പട്ടം റോഡരികിലെ മലബാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരനാണ് അബൂബക്കര്‍. റിപ്പബ്ലിക് ദിനത്തിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച 607 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തത്. എ.എസ്.ഐ സജിമോന്‍, സി.പി.ഒ ശിവപ്രസാദ്, ഡ്രൈവര്‍ നവാസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാപകമായി പാൻമസാലകൾ എത്തിച്ച് പലർക്കും വില്ക്കുന്നതായി അബൂബക്കറിനെതിരെ പലതവണ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
Show Full Article
TAGS:
Next Story