Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സിറ്റി റോഡ്​...

കണ്ണൂർ സിറ്റി റോഡ്​ നവീകരണം: പുതിയതെരുവില്‍ കടയടപ്പുസമരം പൂർണം

text_fields
bookmark_border
കണ്ണൂർ സിറ്റി റോഡ്​ നവീകരണം: പുതിയതെരുവില്‍  കടയടപ്പുസമരം പൂർണം
cancel
പാപ്പിനിശ്ശേരി: പുതിയതെരുവിലൂടെ കടന്നുപോകുന്ന കണ്ണൂർ സിറ്റി റോഡ്​ നവീകരണ പദ്ധതിയുടെ അലൈൻമെന്‍റിനെതിരെ സംയുക്ത വ്യാപാരി ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കടയടപ്പുസമരം പൂർണം. കടയടപ്പുസമരവും കരിദിനാചരണവും മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. അലൈൻമെന്‍റും റോഡ് വികസനവും സി.പി.എം രാഷ്ട്രീയ പദ്ധതികളാക്കി മാറ്റരുതെന്ന്​ മേയർ പറഞ്ഞു. സി.പി.എം ഓഫിസുകളും അവരുടെ നേതൃത്വത്തിൽ നടത്തിവരുന്ന സ്ഥാപനങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള അലൈൻമൻെറാണ് നടപ്പാക്കുന്നത്​. പുതിയതെരുവിലെ സി.പി.എം ഓഫിസും മറ്റ്​ സ്ഥാപനങ്ങളും കൂടാതെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുമ്പോൾ ലോക്കല്‍ കമ്മിറ്റി ഓഫിസ്​, ദേശാഭിമാനി ഓഫിസ്, എ.കെ.ജി ആശുപത്രി, കോഫി ഹൗസ്, ലൈബ്രറി കൗൺസിൽ എന്നിവ ഒഴിവാക്കിയാണ്​ അലൈൻമൻെറ്​ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആക്​ഷൻ കമ്മിറ്റി രക്ഷാധികാരി പി. സജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ സുനിൽ പോത്തൻ, ദേവസ്യ മേച്ചേരി, പി.എം. മുഹമ്മദ്കുഞ്ഞി, കെ.വി. സലീം, പി.ഒ. ചന്ദ്രമോഹനൻ, മഹമൂദ് കാട്ടാമ്പള്ളി, രാഹുൽ രാജീവൻ, ശശി ചാലുവയൽ, സിദ്ദീഖ്​ പുന്നക്കൽ എന്നിവർ സംസാരിച്ചു. ----------------------------------- ചിത്രം: പുതിയതെരുവിൽ സംയുക്ത വ്യാപാരി ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കടയടപ്പുസമരവും കരിദിനവും കണ്ണൂർ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story