Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപന്നിഫാമിലേക്ക് ബഹുജന...

പന്നിഫാമിലേക്ക് ബഹുജന മാർച്ച്

text_fields
bookmark_border
പന്നിഫാമിലേക്ക് ബഹുജന മാർച്ച്
cancel
ഇരിട്ടി: ഉരുപ്പുംകുറ്റിയിൽ സ്വകാര്യ വ്യക്തി നടത്തുന്ന പന്നിഫാം സർക്കാർ ഭൂമിയിലാണെന്നാരോപിച്ച് എൽ.ഡി.എഫ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാമിലേക്ക് ബഹുജന മാർച്ച് നടത്തി. സർക്കാർ പട്ടികജാതി - പട്ടികവർഗ വിഭാഗത്തിന് പതിച്ചുനൽകിയ മിച്ചഭൂമി പലഘട്ടങ്ങളിലായി കൈക്കലാക്കി സർക്കാർ ഉത്തരവുകൾ മാനിക്കാതെ അയ്യൻകുന്ന് പഞ്ചായത്തിന്റെ ഒത്താശയോടെ ലൈസൻസ് നേടിയാണ്​ ഫാം പ്രവർത്തിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ പരാതി. ഉരുപ്പുംകുറ്റി ടൗണിൽ നിന്നും ഫാമിലേക്ക് ആരംഭിച്ച മാർച്ച് പാതിവഴിയിൽ കരിക്കോട്ടക്കരി പൊലീസിന്റെ നേതൃത്വത്തിൽ തടഞ്ഞു. സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റംഗം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്​തു.
Show Full Article
TAGS:
Next Story